ലോക ക്ഷീര ദിനം: പാൽ കുടിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും..

World Milk Day 2024: ഇന്ന് ലോക ക്ഷീര ദിനം. പാലിനെ ആ​ഗോളഭക്ഷണമായി അം​ഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ലക്ഷ്യമിട്ടുകൊണ്ടാണ് ലോകമെമ്പാടും ക്ഷീര ദിനം ആചരിക്കുന്നത്. 2000 മുതലാണ് എല്ലാ വർഷവും ജൂൺ 1ന് ക്ഷീര ദിനം ആഘോഷിക്കാൻ തുടങ്ങിയത്. പാൽ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്, അതിനാൽ അതിനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ലോക ക്ഷീര ദിനത്തിൻ്റെ ലക്ഷ്യം. 

ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പലരും ഇന്ന് പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നു, പക്ഷേ അങ്ങനെ ചെയ്യുന്നത് ആരോഗ്യകരമായി തെറ്റാണ്. എല്ലാ ദിവസവും ഭക്ഷണത്തിൽ പരിമിതമായ അളവിൽ പാലോ പാലിൽ നിന്നുള്ള പാലുൽപ്പന്നങ്ങളോ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. പാലിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.  

100 ഗ്രാം കൊഴുപ്പ് കുറഞ്ഞ പാലിൽ 125 മില്ലിഗ്രാം കാൽസ്യവും 100 ഗ്രാം കൊഴുപ്പ് കൂടിയ പാലിൽ 119 മില്ലിഗ്രാം കാൽസ്യവും അടങ്ങിയിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ കണക്കനുസരിച്ച്, 19 മുതൽ 50 വയസ്സുവരെയുള്ള ആളുകൾക്ക് പ്രതിദിനം 1000 മില്ലിഗ്രാം കാൽസ്യം ആവശ്യമാണ്. അതായത് നിങ്ങളുടെ പ്രതിദിന കാൽസ്യത്തിൻ്റെ 10 മുതൽ 12 ശതമാനം വരെ പാലിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. ദിവസവും പാൽ കുടിക്കുന്നത് നമ്മുടെ പല്ലുകളും എല്ലുകളും ശക്തിപ്പെടുത്തുന്നു. ആവശ്യത്തിന് പ്രോട്ടീൻ പാലിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *