കോവിഡ് കരുതലിൽ ക്ലാസ് മുറികൾ വീണ്ടും സജീവം…

കാസർകോട് ∙ മാസ്ക് ധരിച്ചെത്തിയ വിദ്യാർഥികളെ സ്കൂൾ കോംപൗണ്ടിലേക്ക് പ്രവേശിപ്പിച്ചത് തെർമൽ സ്കാനറിലൂടെ കടത്തിവിട്ട് പരിശോധിച്ച ശേഷം. അവിടെ നിന്ന് സാനിറ്റൈസർ നൽകി കൈകൾ അണുവിമുക്തമാക്കി ക്ലാസ് മുറികളിലേക്ക്.10 മാസം നീണ്ട ഇടവേളയ്ക്കൊടുവിൽ ആരവങ്ങളില്ലാതെ സ്കൂൾ തുറന്നപ്പോൾ കോവിഡ് കാല ശേഷിപ്പായി എല്ലാം പതിവില്ലാത്ത രീതികളിലായിരുന്നു.എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്കായാണ് ഇന്നലെ സ്കൂളുകൾ തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *