യുകെയിൽ നിന്നും ഇറ്റലിയിൽ നിന്നും എത്തുന്നവർ 7 ദിവസം റൂം ക്വാറന്റീനിൽ കഴിയണം

കാസർകോട് ∙ യുകെയിൽ നിന്നും ഇറ്റലിയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്നവർ 7 ദിവസം റൂം ക്വാറന്റീനിൽ കഴിയണമെന്നു ജില്ലാ കൊറോണ കോർ കമ്മിറ്റി യോഗം നിർദേശിച്ചു. 8ാം ദിവസം ഇവർ ആർടിപിസിആർ ടെസ്റ്റിന് വിധേയരാകണം. രോഗലക്ഷണങ്ങൾ ഉള്ളവർ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരെ കാണണം. ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാംപിൾ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *