ഐഎസ്എല്ലില്‍(ISL) കേരള ബ്ലാസ്റ്റേഴ്‌സിന്റെ(Kerala Blasters) മുന്നേറ്റതാരവും ഈ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായ ദിമിത്രിയോസ് ഡയമന്റക്കോസ്(Dimitris Diamantakos) ക്ലബ് വിട്ടു. താരം തന്നെയാണ് ക്ലബ് വിട്ട വിവരം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ക്ലബ് വിട്ടതിന് പിന്നാലെ സൂപ്പര്‍ താരം ഡയമന്റക്കോസും പടിയിറങ്ങുന്നത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.