Norway Chess 2024: കാൾസനെ വീഴ്ത്തി പ്രഗ്നാനന്ദ; നോർവേ ചെസ് ടൂര്‍ണമെന്‍റിൽ അട്ടിമറി ജയം
Norway Chess 2024: നോർവേ ചെസിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിൽ കാൾസനെ തോൽപ്പിച്ചു. ക്ലാസിക്കൽ ഫോർമാറ്റിൽ ആദ്യമായാണ് കാൾസനെ പ്രഗ്നാനന്ദ തോൽപ്പിക്കുന്നത്. മൂന്നാം റൗണ്ടിൽ വെള്ള കരുക്കളുമായാണ് 18 കാരനായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററുടെ ജയം. ജയത്തോടെ പ്രഗ്നാനന്ദ 5.5 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കും ഉയർന്നു. തോൽവി നേരിട്ട കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് വീണു. രത്തെ റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ്…