ഡല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസ് നേടിയ വിജയങ്ങളില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയങ്ങളില്‍ രണ്ടെണ്ണമാണ് ഔട്ടര്‍ മണിപ്പൂരിലേയും ഇന്നര്‍ മണിപ്പൂര്‍ലേയും ലോക്‌സഭാ മണ്ഡലങ്ങളിലേതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ആഭ്യന്തര കലാപം രൂക്ഷമായപ്പോള്‍ അതിനെ ശാന്തമാക്കാനോ, അവിടം സന്ദര്‍ശിക്കാനോ തയ്യാറാകാത്ത പ്രധാനമന്ത്രിയോടും ബിജെപി ഭരണകൂടത്തോടുമുള്ള പ്രതിഷേധം അവര്‍ ജനവിധിയിലൂടെ പ്രതിഫലിപ്പിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.