ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഗ്രാമത്തിൽ ചൊവ്വാഴ്ച വൈകിട്ട് വീണ്ടും വെടിയുതിർത്ത് ഭീകരർ. എന്നാൽ ഇവർ ആദ്യം വീടുവീടാന്തരം കയറിയിറങ്ങി വെള്ളം ചോദിച്ചതോടെ ഗ്രാമത്തിലുള്ളവർ അതിവേഗം തന്നെ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
വളരെ ജാഗ്രതയോടെ പെരുമാറിയ പ്രദേശവാസികൾ വാതിലുകൾ അടച്ച് സുരക്ഷിതരായശേഷം അധികാരികളെ വിവരമറിയിക്കുകയായിരുന്നുവെന്നും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
വിവരം ലഭിച്ചതോടെ സ്ഥലത്തെത്തിയ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവയ്പുണ്ടായി. ഇതിന് പിന്നാലെയാണ് ഭീകരനെ വധിയ്ക്കുന്നത്. എന്നാൽ ഏറ്റുമുട്ടനിനിടയിൽ ഒരു സാധാരണക്കാരന് പരിക്കേൽക്കുകയും ചെയ്തു.