ഇന്ത്യയുടെ പാർലമെൻ്റ് തിരഞ്ഞെടുപ്പിനെ “ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ” എന്ന് യുഎസ് ചൊവ്വാഴ്ച പ്രശംസിച്ചു. എന്നാൽ വോട്ടെടുപ്പ് ഫലങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിന്നു.
ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന് ഇന്ത്യൻ സർക്കാരിനെയും വോട്ടർമാരെയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ അഭിനന്ദിച്ചു.
ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പ് വിജയികളെയും പരാജിതരെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനുള്ള യുഎസ് നിലപാടിന് മില്ലർ ഊന്നൽ നൽകി. അന്തിമ ഫലങ്ങൾ കാണാൻ തങ്ങൾ കാത്തിരിക്കുകയാണെന്നും പറഞ്ഞു.