PM Mette Frederiksen Attacked: ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണിന് നേരെ ആക്രമണം. കോപ്പൻഹേഗനിലെ ചത്വരത്തിൽ വച്ച് അക്രമി പ്രധാനമന്ത്രിയെ അടിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ ഡെന്മാർക്ക് വോട്ടെടുപ്പിലേക്ക് പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ആക്രമണം.
അതേസമയം ഡെന്മാർക്ക് പരിസ്ഥിതി മന്ത്രി മാഗ്നസ് ഹ്യൂനിക്കും പ്രധാനമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു. “ആക്രമണത്തിൽ മെറ്റെ സ്വാഭാവികമായും പേടിച്ചു പോയി. അവരുമായി അടുത്തിടപഴകുന്ന ഞങ്ങളെയെല്ലാം ഇത് ഉലച്ചു’അദ്ദേഹം പറഞ്ഞു.