വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തന്‍ (Watermelon) ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ (health expert) പറയുന്നത്. വൃക്കയുടെ പ്രവര്‍ത്തനത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം തണ്ണിമത്തന്‍ സഹായകമാണ്. സൗത്താഫ്രിക്കയാണ് തണ്ണിമത്തന്റെ ജന്‍മദേശം. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട് കുടിവെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഉത്തമമാണ്. ഇവയ്‌ക്കൊപ്പം വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം എന്നിവയും മിതമായ അളവില്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്.