Kerala Rain Update Today: സംസ്ഥാനത്ത് ശക്തമായ മഴയക്ക് സാധ്യത; വടക്കൻ ജില്ലകളിൽ മഴ കനക്കും; 5 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്  5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ്…

Read More

യുഎസ്-മെക്സിക്കോ അതിർത്തിയിലെ കുടിയേറ്റക്കാർ കുറയുന്നു

യുഎസ്-മെക്സിക്കോ അതിർത്തിയിൽ അനധികൃതമായി പിടിക്കപ്പെടുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറഞ്ഞുവെന്ന് യുഎസ് അതിർത്തി ഉദ്യോഗസ്ഥൻ. വാർത്താ ഏജൻസിയായ  റോയിട്ടേഴ്‌സിനോട് പറഞ്ഞു. ബൈഡൻ നടപ്പിലാക്കിയ പുതിയ അഡ്മിനിസ്ട്രേഷൻ നയമാണ് അനധികൃത കുടിയേറ്റങ്ങളെ തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.  യുഎസ് ബോർഡറിൽ നിന്ന് പട്രോളിംഗിനിടെ പിടികൂടിയത് 3,100 പേരെയാണ്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 20% കുറവാണത്.  “ഇതൊരു നിർണ്ണായക പ്രവണതയാണെന്ന് പറയാൻ ഇനിയും സമയമുണ്ട്,” ഉദ്യോഗസ്ഥൻ പറഞ്ഞു.  നവംബർ 5 തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാസങ്ങൾക്ക് മുമ്പ് അമേരിക്കക്കാരുടെ പ്രധാന പ്രശ്നമായി കുടിയേറ്റം ഉയർന്നുവന്നിട്ടുണ്ട്. 2020 ലെ മത്സരത്തിൻ്റെ ഒരു റീമാച്ചിൽ, മറ്റൊരു ടേം തേടുന്ന ഡെമോക്രാറ്റായ…

Read More

Suresh Gopi Reached Kerala: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കോഴിക്കോടെത്തി; കണ്ണൂരിൽ വിവിധ ക്ഷേത്രങ്ങളും സന്ദർശിക്കും

കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് വന്‍ സ്വീകരണം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍. രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സുരേഷ് ഗോപി വിമാനമിറങ്ങിയത്. ബിജെപി പ്രവര്‍ത്തകരും പൊലീസും മാധ്യമപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടുന്ന വലിയ ജനാവലിയാണ് വിമാനത്താവളത്തിന് പുറത്ത് സുരേഷ് ഗോപിയെ കാത്തുനിന്നത്. ആര്‍പ്പുവിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ വരവേറ്റത്.  സുരേഷ് ഗോപി രാത്രി 10 മണിയോടെ വിമാനത്താവളത്തിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 9 മണിയോടെ തന്നെ ബിജെപി പ്രവര്‍ത്തകര്‍ കാത്തുനില്‍പ്പ് തുടങ്ങി. എം ടി രമേശ്…

Read More