തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട് മണ്ഡലം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് ഗംഭീര വരവേൽപ്പാണ് മലപ്പുറം എടവണ്ണയിൽ യുഡിഎഫ് പ്രവർത്തകർ നൽകിയത്.
മണ്ഡലം വിടുമോ നിലനിർത്തുമോ എന്ന ആശങ്കകൾക്കിടയിൽ എൻ്റെ തീരുമാനം വയനാട്ടിലെയും റായ്ബറേലിയെയും ജനങ്ങളെ സന്തോഷിപ്പിക്കുന്നതാകുമെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
“ഇപ്പോൾ ഞാൻ വലിയ ഒരു ധർമ്മ സങ്കടത്തിലാണ്. വയനാടാണോ റായ്ബറേലിയാണോ നിലനിർത്തുന്നത് എന്നാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. ഞാൻ പ്രധാനമന്ത്രിയെ പോലെ ദൈവിക ശക്തി കൊണ്ട് ജീവിക്കുന്നയാളല്ല. ഞാൻ ഒരു സാധാരണക്കാരനാണ്. എൻ്റെ തീരുമാനങ്ങൾ എടുക്കുന്നത് ജനങ്ങളോട് കൂടിയാലോചിച്ചാണ്.” രാഹുൽ ഗാന്ധി പറഞ്ഞു.